കൊച്ചിയിൽ അനുമതിയില്ലാത്ത ബാറിൽ ഡിജെ പാർട്ടി
കൊച്ചിയിലെ ഇടശ്ശേരി മാൻഷൻ ഹോട്ടലിൽ നിയമലംഘനത്തിന് എക്സൈസ് കേസെടുത്തു. മില്ലേനിയൽ റെസ്റ്റോ ബാറിൽ ശനിയാഴ്ച ഡിജെ പാർട്ടി സംഘടിപ്പിച്ചപ്പോൾ അതിക്രമമുണ്ടായി. അനുമതിയില്ലാത്ത സ്ഥലത്ത് മദ്യം വിളമ്പിയതിനാണ് കേസ്. ഒരുവർഷം മുമ്പ് ഒരു ലക്ഷം പിഴ ചുമത്തിയെങ്കിലും അടക്കാതെ ബാർ പ്രവർത്തിപ്പിച്ചു. ഇപ്പോൾ രണ്ടാമത്തെ കേസും വൻതുക പിഴയും ചുമത്തി.






+ There are no comments
Add yours