ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്…പ്രസവിച്ചത് യൂട്യൂബ് നോക്കി…

Estimated read time 0 min read

നവജാത ശിശുക്കളെ കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

തൃശ്ശൂരിൽ നവജാത ശിശുക്കളെ അമ്മ അനീഷ കൊന്നു കുഴിച്ചു മൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അനീഷ ശുചിമുറിയിൽ പ്രസവിച്ചത് യൂട്യൂബ് നോക്കിയാണെന്ന വിവരമാണ് പുറത്തുവരുന്നത്. വയറിൽ തുണികെട്ടി വെച്ച് ഗർഭാവസ്ഥ മറച്ചുവെച്ചു. കുഞ്ഞുങ്ങളെ കുഴിച്ചിടാൻ വീടിന്റെ ഇടതുഭാഗത്തെ മാവിൻ ചുവട്ടിൽ കുഴിയെടുത്തു. അനീഷ ഒറ്റക്കാണ് കൃത്യം നടത്തിയതെന്നാണ് വിവരം. പ്രതികളായ അനീഷയെയും ഭവിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

+ There are no comments

Add yours