തൃശൂരിൽ കാമുകനും കാമുകിയും ചേർന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടു
തൃശൂരിൽ കാമുകനും കാമുകിയും ചേർന്ന് 2 നവജാത ശിശുക്കളെ കുഴിച്ചിട്ടു. തുടർന്ന് ദോഷം തീരുന്നതിന് കർമം ചെയ്യാൻ അസ്ഥി പെറുക്കി സൂക്ഷിച്ചു. സംഭവത്തിൽ പുതുക്കാട് വെള്ളിക്കുളങ്ങര സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. ആരുടെ കുഞ്ഞുങ്ങളാണ്, കൊലപാതകമാണോ എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്.


+ There are no comments
Add yours