ഡിജെ പാർട്ടിക്കിടെ യുവതി യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തിപരുക്കേൽപ്പിച്ചു.

Estimated read time 0 min read

കൊച്ചിയിൽ ഡിജെ പാർട്ടിക്കിടെ മോശമായി പെരുമാറി എന്ന് ആരോപിച്ച് യുവതി യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തിപരുക്കേൽപ്പിച്ചു. എടശ്ശേരി ബാറിൽ രാത്രി പത്തു മണിയോടെയാണ് സംഭവം. ഉദയംപേരൂർ സ്വദേശി ജിനീഷ സാഗറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ സ്വദേശി ബഷീറിനാണ് കുത്തേറ്റത്. പരിക്കുകളോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുക്കും എന്ന് പൊലീസ് അറിയിച്ചു. സിനിമ താരങ്ങൾ അടക്കം പാർട്ടിക്ക് ഉണ്ടായിരുന്നു. സംഭവത്തെ തുടർന്ന് ഡിജെ പാർട്ടി നിർത്തിവയ്പ്പിച്ചു.

+ There are no comments

Add yours