രണ്ട് ജില്ലകളിൽ നാളെ അവധി
തൃശൂർ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ഒറ്റപ്പെട്ട കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ശനിയാഴ്ച അവധി പ്രഖ്യാപിച്ചത്. ഇതിന് പുറമെ കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും നാളെ അവധിയാണ്. അതേസമയം പീച്ചി ഡാം ഷട്ടർ നാളെ ഉയർത്തും. നാളെ (ജൂൺ 28) രാവിലെ 11 മുതൽ ഡാമിൻ്റെ നാല് ഷട്ടറുകളും നാല് ഇഞ്ച് വീതം തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കും.


+ There are no comments
Add yours