കൊച്ചിയിൽ ലോറിയിൽ നിന്നും ആഡംബര കാറായ റേഞ്ച് റോവർ ഇറക്കുന്നതിനിടെ കാറിനടിയിൽപ്പെട്ട് ഷോറൂം ജീവനക്കാരൻ മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ എറണാകുളം കളക്‌ടർക്ക് നിർദേശം നൽകി മുഖ്യമന്ത്രിയുടെ ഓഫീസ്. കാർ ഡീലർമാരുടെ പരാതിയെ തുടർന്നാണ് നടപടി.
സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. അപകട കാരണം മാനുഷിക പിഴവോ യന്ത്രതകരാറാണോ എന്നതിലാണ് അന്വേഷണം. ഇതിനിടെ വാഹനം ഇറക്കാനെത്തിയത് പത്തുവർഷത്തിലധികം പ്രവർത്തനപരിചയമുളളവരെന്നാണ് സിഐടിയു കാർ ഡ്രൈവേഴ്‌് യൂണിയന്റെ വിശദീകരണം.


+ There are no comments
Add yours