വീണ്ടും സമരത്തിന് ഒരുങ്ങി ഫിലിം ചേംബർ. നൽകിയ ഉറപ്പ് പാലിച്ചില്ലെങ്കിൽ ജൂലൈ 15ന് അകം സൂചന പണിമുടക്ക് നടത്താനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന് കത്ത് നൽകി. ഓഗസ്റ്റിലെ സിനിമാ കോൺക്ലേവ് ബഷിഷ്കരിക്കുമെന്നും ഫിലിം ചേമ്പർ വ്യക്തമാക്കി. സമരവുമായി മുന്നോട്ട് പോകരുതെന്ന് ഫിലിം ചേംബറിനോട് മന്ത്രി സജി ചെറിയാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സമരം ചെയ്യരുതെന്നും പ്രശ്‌ന വിഷയങ്ങളിൽ ചർച്ചയാവാമെന്നും മന്ത്രി സംഘടനയെ അറിയിക്കുകയായിരുന്നു.
ജൂൺ 1 മുതൽ സിനിമാ മേഖല സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരം നടത്തുമെന്ന, നിർമ്മാതാവ് സുരേഷ് കുമാറിൻ്റെ വാർത്താ സമ്മേളനത്തോടെയാണ് അഭിപ്രായവ്യത്യാസങ്ങൾ പുറത്തു വന്നത്.


+ There are no comments
Add yours