പയ്യന്നൂർ കവ്വായിയിൽ മൂന്ന് വീടുകളിൽ മോഷണം..തേങ്ങയും കുടയും വരെ മോഷണം

Estimated read time 0 min read

കണ്ണൂർ പയ്യന്നൂർ കവ്വായിയിൽ മൂന്ന് വീടുകളിൽ മോഷണം. ഇന്ന് പുലർച്ചെയാണ് സംഭവം. തേങ്ങയും കുടയുമൊക്കെയാണ് മോഷണം പോയത്. കണ്ണൂർ പയ്യന്നൂർ കവ്വായിയിൽ മൂന്നു വീടുകളിൽ മോഷണം. ഇന്നലെ പുലർച്ചെയാണ് മോഷണം നടന്നത്. വാടിപ്പുറം അംഗൻവാടിക്ക് സമീപത്തെ ചന്ദ്രൻ്റെ വീട്ടിൽ നിന്നും മൊബൈൽ ഫോണും, തൊട്ടടുത്ത സി.വി.രാമകൃഷ്ണ‌ൻ്റെ അടുക്കള ഭാഗത്ത് സൂക്ഷിച്ച 160 തേങ്ങകളുമാണ് മോഷണം പോയത്.

കുഞ്ഞമ്പുവിൻ്റെ വീട്ടിൽ പുറത്തുവച്ച കുടയും നഷ്‌ടപ്പെട്ടിട്ടുണ്ട്. മോഷ്‌ടാവിന്റെ ദൃശ്യം വീടുകളിലെ സിസിടിവിയിൽ നിന്നും പോലീസ് ശേഖരിച്ചു. മറ്റൊരിടത്തുനിന്ന് കവർന്ന സൈക്കിളുമായി എത്തിയാണ് ഇയാൾ മോഷണം നടത്തിയത്. സൈക്കിൾ ഉപേക്ഷിച്ച നിലയിൽ വഴിയരികിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വീട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി

+ There are no comments

Add yours