മലപ്പുറം അർധരാത്രിയിൽ അടിവസ്ത്രം മാത്രം ധരിച്ചെത്തുന്ന അജ്ഞാതനായ യുവാവ് കുറ്റിപ്പുറത്ത് നാട്ടുകാരെ ആശങ്കയിലാക്കുന്നു. വീടുകളിലെത്തി വീടിന്റെ ജനലും വാതിലും ശക്തമായി തല്ലിതുറക്കാനും ഇയാൾ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കുറ്റിപ്പുറം നിള പാർക്കിന് സമീപം താമസിക്കുന്ന അധികാരത്ത് ഷാഹുൽഹമീദിന്റെ വീട്ടിലും ടെക്നിക്കൽ ഹൈസ്‌കൂളിന്റെ സമീപത്തെ ഒരു വീട്ടിലുമാണ് സമാനമായ സംഭവമുണ്ടായത്.
ഷാഹുൽ ഹമീദിന്റെ വീട്ടിൽ പുലർച്ചെ ശക്തമായ ശബ്‌ദം കേട്ട് അദ്ദേഹത്തിന്റെ്റെ ഇളയ മകൻ ജനലിലൂടെ നോക്കിയപ്പോഴാണ് അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ യുവാവിനെ കണ്ടത്. ഇയാൾ വീടിന്റെ ജനലിലും വാതിലിലും ശക്തമായി ചവിട്ടുകയും അടിക്കുകയും ചെയ്തു. വാതിൽ തുറക്കാൻ ആവശ്യപ്പെട്ട ഇയാൾ, തൻ്റെ കൈയിൽ പണമുണ്ടെന്നും അത് തട്ടിയെടുക്കാൻ ആളുകൾ വരുന്നുണ്ടെന്നും പറഞ്ഞതായും വീട്ടുകാർ പറയുന്നത്.



+ There are no comments
Add yours