മണ്ണാർക്കാട് PNY സഭ ബാങ്കിൽ കവർച്ചാ ശ്രമം

Estimated read time 1 min read

മണ്ണാർക്കാട് PNY സഭ ബാങ്കിൽ കവർച്ചാ ശ്രമം

പാലക്കാട് മണ്ണാർക്കാട് ആര്യമ്പാവ് PNY സഭബാങ്കിൽ കവർച്ചാ ശ്രമം നടന്നു. രാവിലെ ജീവനക്കാർ എത്തി പരിശോധിച്ചപ്പോൾ ബാങ്ക് ഷട്ടറിനു മുന്നിൽ മുളക് പൊടിയും മറ്റു സാധനങ്ങളും കണ്ടെത്തി. ബാങ്കിൽ നിന്ന് ഒന്നും മോഷ്ടിക്കപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. നിലവിൽ പൊലീസ് ഉന്നത സംഘം സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തി വരികയാണ്. കവർച്ചാ ശ്രമത്തിന്റെ കൃത്യമായ വിവരങ്ങൾ അന്വേഷണത്തിൽ വ്യക്തമാകും.

+ There are no comments

Add yours