ബാലപീഡന കേസിൽ ഇരുപത് വർഷം തടവ്
ഒൻപത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നെയ്യാറ്റിൻകര ബിനോയ് (26)ന് ഇരുപത് വർഷം കഠിന തടവും 41000 രൂപ പിഴയും വിധിച്ചു. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ. പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചു. 2022ൽ മൂടാടി മുത്തായം ബീച്ചിൽ കളിക്കുകയായിരുന്ന കുട്ടിയെ പ്രതി ഷെഡ്ഡിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.


+ There are no comments
Add yours