ജനനായകൻ  വിജയ്ക്ക് അൻപത്തിയൊന്നാം പിറന്നാൾ.

Estimated read time 0 min read

ആരാധകർ ആവേശപൂർവം കാത്തിരിക്കുന്ന ജൂൺ ഇരുപത്തിരണ്ട്. ലക്ഷക്കണക്കിന് മലയാളികളടക്കമുള്ള രസികർപടയ്ക്ക് ഇന്ന് ആഘോഷദിനം. വെട്രിയിൽ തുടങ്ങി ജനനായകനിൽ എത്തി നിൽക്കുന്ന ദളപതി വിജയ്ക്ക് അൻപത്തിയൊന്നാം പിന്നാൾ. സിനിമ ജീവിതത്തിന് വിരാമമിട്ട് തമിഴ്‌നാടിന്റെ ഭരണം പിടിക്കാനുള്ള ഒരുക്കത്തിലാണ് വിജയ്. അവസാന ചിത്രമായി പ്രതീക്ഷിക്കപ്പെടുന്ന ജനനായകന്റെ ടീസറാണ് പിറന്നാൽ സ്പെഷ്യലായി വിജയ് ആരാധകർക്ക്

നൽകിയിരിക്കുന്നത്.

അവസാന ചിത്രമായി അനൌൺസ് ചെയ്യപ്പെട്ട ജനനായകൻ അടുത്ത ജനുവരി ഒൻപതിനാകും പുറത്തിറങ്ങുക. ഒരു അപ്ഡേറ്റ് കൊതിച്ച് കാത്തിരുന്നവർക്ക് ബർത്ത്ഡേ സ്പെഷ്യൽ ആയാണ് ജനനായകന്റെ ടീസർ എത്തിയത്.

സിനിമാ സ്റ്റൈലിൽ എതിരാളികളോട് ഒറ്റയ്ക്ക് പോരാടി ജയിക്കാമെന്ന പ്രതീക്ഷയിലാണ് വിജയുടെ രാഷ്ട്രീയ നീക്കങ്ങൾ.

+ There are no comments

Add yours