തൃശൂരിലെ പ്രമുഖ  ഹോട്ടലിൽ നിന്നും വാങ്ങിയ മന്തി റൈസിൽ ഒച്ചിനെ കണ്ടതായി പരാതി.

Estimated read time 0 min read

തൃശൂർ ഒല്ലൂർ സെന്ററിൽ പ്രവർത്തിക്കുന്ന സൂഫി മന്തി ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ ഒച്ചിനെ കണ്ടതായി പരാതി. ഹോട്ടലിൽനിന്ന് പാഴ്സ‌ലായി വാങ്ങിയ മന്തി റൈസിലാണ് ഒച്ചിനെ കണ്ടെത്തിയത്. സഹോദരിക്ക് വേണ്ടി പാഴ്സലായി വാങ്ങിയ മന്തി വീട്ടിലെത്തി തുറന്ന് ഭക്ഷിക്കുന്നതിനിടയിലാണ് ഒച്ചിനെ കണ്ടത്. ഉടനെ ഇവർ ഭക്ഷണം മതിയാക്കി കളയുകയായിരുന്നു.

എന്നാൽ കളയുന്നതിന് മുമ്പ് ഇവർക്ക് അടുപ്പമുള്ള ഒരു മാധ്യമപ്രവർത്തകന് ഇതിന്റെ വീഡിയോ അയച്ച് നൽകിയത് ഇന്ന് സാമൂഹ്യ മാധ്യമങ്ങളില്ലടക്കം പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. സംഭവം അറിഞ്ഞ് കോർപ്പറേഷൻ ഒല്ലൂർ സോണൽ ആരോഗ്യ വിഭാഗം ഹോട്ടലിൽ മിന്നൽ പരിശോധന നടത്തി.

+ There are no comments

Add yours