പിതാവിനെ കൊന്ന് ഒളിവിൽ പോയ പ്രതി 10വർഷത്തിനുശേഷം പിടിയിൽ
ഇടുക്കി ഉടുമ്പൻചോലയിൽ പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതിയെ പത്തുവർഷത്തിനുശേഷം പിടികൂടി. പാറത്തോട് ശിങ്കാരികണ്ടം സ്വദേശി ആനന്ദ് രാജിനെയാണ് ഉടുമ്പൻചോല പൊലീസ് അറസ്റ്റ് ചെയ്തത്. 2015ൽ പിതാവായ കറുപ്പയ്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ ആനന്ദ് രാജിന് തൊടുപുഴ കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതിയാണ് പിടിയിലായത്.


+ There are no comments
Add yours