പാരസെറ്റമോൾ ഗുളികയിൽ കമ്പി കഷ്ണം
പാലക്കാട് മണ്ണാർക്കാട് ഹെൽത്ത് സെന്ററിൽ നിന്ന് വാങ്ങിയ പാരസെറ്റമോളിൽ അപ്രതീക്ഷിതമായി കമ്പി കഷ്ണം കണ്ടെത്തി. ആസിഫിന്റെ 8 വയസുള്ള മകന് മരുന്ന് പൊട്ടിച്ച് നൽകിയപ്പോഴാണ് കമ്പി കഷ്ണം വ്യക്തമായത്. അല്ലാതെ ആയിരുന്നെങ്കിൽ അറിയാൻ കൂടി കഴിയില്ലായിരുന്നു. മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിനും നഗരസഭയ്ക്കും പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം


+ There are no comments
Add yours