കമൽ ഹാസൻ ചിത്രം തഗ് ലൈഫ് കർണാടകയിൽ പ്രദർശിപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. കാണാൻ താൽപ്പര്യമില്ലാത്തവർ കാണേണ്ടതില്ലെന്നും നിയമവാഴ്ച്ചയുളള രാജ്യത്ത് സിനിമ പ്രദർശിപ്പിക്കാൻ പൗരന് അവകാശമുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഉജ്ജൻ ഭുയാൻ, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ആൾക്കുട്ടം പ്രശ്നങ്ങളുണ്ടാക്കുമെന്ന് കരുതി സിനിമാ റിലീസ് തടയാനാകില്ലെന്നും തഗ് ലൈഫ് കർണാടകയിൽ റിലീസ് ചെയ്യുന്നുവെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കർണാടക സർക്കാർ വിഷയത്തിൽ നാളെ തന്നെ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
ആരെങ്കിലും ഏതെങ്കിലും തരത്തിൽ പ്രസ്താവനകൾ നടത്തിയിട്ടുണ്ടെങ്കിൽ അതിനെ മറുപ്രസ്‌താവനകൾ കൊണ്ട് നേരിടണം. തിയറ്ററുകൾ കത്തിക്കുമെന്ന് ഭീഷണിയിറക്കുകയല്ല ചെയ്യേണ്ടത്.


+ There are no comments
Add yours