ആലപ്പുഴയിലെ അർത്തുങ്കൽ തീരത്ത് അജ്ഞാത മൃതദേഹം

Estimated read time 1 min read

ആലപ്പുഴയിലെ അർത്തുങ്കൽ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. വാൻഹായ് കപ്പലിൽ നിന്ന് കാണാതായ വിദേശ പൗരൻ്റെ മൃതദേഹമാണോ എന്ന് സംശയം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അർത്തുങ്കൽ ഫിഷ്ലാൻഡിംഗ് സെൻ്ററിന് സമീപത്ത് മൃതദേഹമടിഞ്ഞത്. നാട്ടുകാരാണ് ആദ്യം കണ്ടത്. പിന്നീട് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ ഒരു വിദേശ പൗരൻ്റെ മൃതദേഹമാണിതെന്ന് സ്ഥിരീകരിച്ചു. എന്നാൽ, ഇത് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്.

‘വാൻഹായി’യിലേതെന്ന് കരുതുന്ന വസ്തുക്കൾ ഇന്നലെ മുതൽ തീരത്തേയ്ക്ക് അടിഞ്ഞു തുടങ്ങി. ആലപ്പുഴയിൽ വാതകം നിറയ്ക്കുന്ന ടാങ്കറും സേഫ്റ്റി ബോട്ടും കരയിലെത്തി. എറണാകുളം ചെല്ലാനത്ത് തീരത്തടിഞ്ഞ വീപ്പ വാൻഹായ് കപ്പലിലേത് അല്ലെന്ന് സ്ഥിരീകരിച്ചു.

+ There are no comments

Add yours