മാളയിൽ 16 കാരനെ പീഡിപ്പിക്കുവാൻ ശ്രമിച്ച സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിനെതിരെ കേസ്സ്: ആൾ ഒളിവിൽ. മാള. കഴിഞ്ഞ ദിവസം രാത്രിയിൽ വലിയപറമ്പ് ജംങ്ങ്ഷന് തെക്കു ഭാഗത്തെ കടയിൽ നിന്നും 16 കാരൻ മോഷ്ടിക്കുവാൻ ശ്രമിക്കുന്നത് സിപിഎം മാള ലോക്കൽ കമ്മറ്റി അംഗവും ആനപ്പാറ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനു മാള പഞ്ചായത്ത് മുൻ അംഗവുമായ പിഒ ഷാജി കാണുകയും ആരോടും വിവരം പറയില്ലെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് 16 കാരനെ പീഡിപ്പിച്ചു കൊണ്ടിരുന്നു. പീഡിപ്പിക്കുന്നത് കണ്ട ചിലർ ഇത് മൊബൈലിൽ പകർത്തി. പകർത്തിയവർ ഇത് സമൂഹ മാദ്ധ്യമങ്ങളിലിട്ട് വൈറാലാക്കുമെന്ന് ഭീഷണിപ്പെടുത്തി പതിനായിരം രൂപയും വാങ്ങി. ഇതിനിടിയിൽ 16 കാരൻ ഇയാൾ പീഡിപ്പിക്കുന്ന വിവരം പിതാവിനോട് പറഞ്ഞു. പിതാവ് മാള പോലീസ്സിൽ പരാതി നൽകിയതിനെ തുടർന്ന് മാളയിലെ സിപിഎം നേതാക്കൾ ഇതിൽ ഇടപെട്ട് കേസ്സ് ഒതുക്കി തീർത്തു. എന്നാൽ പീഡപ്പിക്കുന്നത് എങ്ങിനെയൊ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. ഇത് കണ്ട മാള പോലീസ് സ്വമേധയ കേസ്സെടുത്ത് അന്വേഷണം തുടങ്ങി. പ്രതി ഒളിവിൽ പോയി. പ്രതിക്കെതിരെ മാള പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തീട്ടുണ്ട്
..പടം പ്രതി.
മാളയിൽ 16 കാരനെ പീഡിപ്പിക്കുവാൻ ശ്രമിച്ച സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിനെതിരെ കേസ്സ്

+ There are no comments
Add yours