ഇരിങ്ങാലക്കുട:
കേരള കർഷക സംഘം എടതിരിഞ്ഞി മേഖല സമ്മേളനം : കേരള കർഷക സംഘം എടതിരിഞ്ഞി മേഖല സമ്മേളനം പടിയൂർ എച്ച്.ഡി.പി. സമാജം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ ഉൽഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് മജീദ് വാടേക്കാരൻ അദ്ധ്യക്ഷനായിരുന്നു.എം.കെ. മനോജ് രക്ത സാക്ഷി പ്രമേയവും അജിത പീതാംബരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. മേഖല സെക്രട്ടറി എം.കെ. സജീവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയാ ജോയിന്റ് സെക്രട്ടറി എം.ബി.രാജു മാസ്റ്റർ, ഒ.എ.അജിത്ത് മാസ്റ്റർ, ടി.കെ. വിജയൻ, കെ.എ.സുകുമാരൻ, ഷീജ ജോയ് എന്നിവർ സംസാരിച്ചു. എല്ലാ വിഭാഗം ജനങ്ങളേയും ഗുരുതരമായി ബാധിക്കുന്ന എടതിരിഞ്ഞി വില്ലേജിലെ അശാസ്ത്രീയമായ ഭൂമിയുടെ ഫെയർ വാല്യൂ അപാകത ഉടൻ പരിഹരിക്കണമെന്ന് അധികാരികളോട് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സെക്രട്ടറി കെ.എം. സജീവൻ, പ്രസിഡന്റ് മജീദ് വാടേക്കാരൻ, ട്രഷറർ ടി.കെ.വിജയൻ എന്നിവരെ സമ്മേളനം ഭാരവാഹികളായി തെരഞ്ഞെടുത്തു.


+ There are no comments
Add yours