ബിജെപി മാള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിനഗോഗിന് മുൻവശം പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

Estimated read time 1 min read

മാളയുടെ ചരിത്ര സ്മാരകമായ ജൂത സിനഗോഗിന്റെ പതനത്തിന് കാരണക്കാരായ പഞ്ചായത്ത് -മുസരീസ് അധികാരികൾക്കെതിരെ നടപടിയെടുക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി മാള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിനഗോഗിന് മുൻവശം പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു ബിജെപി മാള മണ്ഡലം പ്രസിഡന്റ് കെ. എസ് അനൂപ് അധ്യക്ഷത വഹിച്ചു ബിജെപി സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കെ. പി ഉണ്ണികൃഷ്ണൻ ധർണ്ണ ഉദ്ഘാടനം ചെയ്തു, ബിജെപി സൗത്ത് ജില്ലാ വൈസ് പ്രസിഡണ്ട് കെ. കെ.അജയകുമാർ ആശംസ പ്രസംഗം നടത്തി , ബിജെപി സൗത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ലോചനൻ അമ്പാട്ട്, മണ്ഡലം ജനറൽസെക്രട്ടറിമാരായ ഷാജുമറ്റത്തിൽ , അനുമോദ് സി എസ് ,മാളഏരിയ പ്രസിഡണ്ട് അജിത്ത് മേൽ വീട്ടിൽ, അഷ്ട്ടമിച്ചിറഏരിയ പ്രസിഡണ്ട് അഡ്വക്കേറ്റ് എൻ . പി.സുധീർ, ന്യൂനപക്ഷമോർച്ച ജില്ലാ സെക്രട്ടറി ജോയ് മാതിരപ്പള്ളി , മണ്ഡലം വൈസ് പ്രസിഡണ്ട് ദേവസ്ക്കുട്ടി ചങ്കൻ, ബിനി.പി .വി എന്നിവർ സന്നിഹിതരായിരുന്നു

+ There are no comments

Add yours