വാഹനങ്ങളിൽ ഇന്ധനത്തിന് കംപ്യൂട്ടർ ബിൽ നിർബന്ധം
സർക്കാർ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതിന് ധനകാര്യ വകുപ്പ് പുതിയ നിർദ്ദേശം നൽകി. വാഹന നമ്പർ സഹിതമുള്ള കംപ്യൂട്ടറൈസ്ഡ് ബിൽ നിർബന്ധമാക്കി. ഓഫീസിൽ നിന്ന് അഞ്ച് കിലോമീറ്ററിനുള്ളിൽ സിവിൽ സപ്ലൈസ് കോർപ്പറേഷൻ അല്ലെങ്കിൽ കൺസ്യൂമർ ഫെഡ് പമ്പുകളിൽ നിന്ന് മാത്രം ഇന്ധനം നിറയ്ക്കണം. അതതു വാഹനങ്ങളുടെ നമ്പർ സഹിതമുള്ള ബിൽ വാങ്ങണമെന്നാണ് നിർദേശം. ഇതുണ്ടെങ്കിലേ ഇന്ധനത്തിന്റെ പണം ലഭിക്കൂ.


+ There are no comments
Add yours