പോക്സൊ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. മാള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടി കൊണ്ട് പോയി ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പരാതിയുടെ അടിസ്ഥാനത്തിൽ മാള വടമ പാമ്പുംമേക്കാട് കുന്നത്തുകാട് അഴീക്കോട്ടുകാരൻ വീട്ടിൽ രാഹുൽ22 നെ തൃശ്ശൂർ റൂറൽ എസ്പി ബി കൃഷ്ണ കുമാറിൻറെ നിർദ്ദേശ പ്രകാരം മാള സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബികെ, എഎസ്ഐ മാരായ സജിൽ, ബാബു, എഎസ്ഐ സ്വപ്ന, സിപിഒ മാരായ ഗോപേഷ്, ഷമീർ,ജാക്സൺ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തു..കോടതിയിൽ ഹാജരാക്കി.റിമാൻഡ് ചെയ്തു. പെൺകുട്ടിയെ കാണാതയതിനെ തുടർന്ന് ബന്ധുക്കൾ മാള പോലീസിൽ പരാതി നൽകി. തിങ്കളാഴ്ച അന്വേഷിക്കുന്നതിനിടെ പെൺകുട്ടിയെ വീടിനടുത്തുള്ള പണി തീരാത്ത വീട്ടിൽ അബോവസ്ഥയിൽ കണ്ടതിനെ തുടർന്ന് വീട്ടുകാർ മാള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോധം വന്നതിനു ശേഷം പോലീസ് പെൺകുട്ടിയിൽ നിന്നും മോഴി രേഖപ്പെടുത്തുന്നതിനിടെ പീഡിക്കപ്പെട്ടതായി പരാതി പറഞ്ഞു. തുടർന്ന് രാഹുലിനെ വീട്ടിൽ നിന്നും പിടി കൂടി മാള സ്റ്റേഷനിലെത്തിച്ചു..അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്തു. രാഹുലിനെതിരെ മാള പോലീസ്സ് സ്റ്റേഷനിൽ രണ്ട് പോക്സൊ കേസ്സുകളും മയക്കു മരുന്ന് ഉപയോഗത്തിന് 1 കേസ്സും മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിപ്പിച്ച് പരിക്കേൽപ്പിച്ചതിനും കൊടുങ്ങല്ലൂർ പോലീസ്സ് സ്റ്റേഷൻ അതിർത്തിയിൽ അമിത വേഗത്തിൽ വാഹനം ഓടിച്ച് പരിക്കേൽപ്പിച്ചതിനും ഇയാൾക്കെതിരെ കേസ്സുണ്ടെന്ന് പോലീസ് അറിയിച്ചു
മാളയിലെ പോക്സൊ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു

+ There are no comments
Add yours