വാഹൻ-സാരഥി സോഫ്റ്റ്‌വെയർ തകരാറിൽ…MVD ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിച്ചേക്കും

Estimated read time 1 min read

ഇന്ത്യയാകെ സ്‌തംഭിച്ചു; പൈസ പോകും!

5 ദിവസമായി വാഹൻ-സാരഥി സോഫ്റ്റ്വേർ തുടർച്ചയായി തകരാറിലാകുന്നത് MVD ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. അപേക്ഷ സമർപ്പിക്കാൻ കഴിയാതെ വാഹന ഉടമകളും ലൈസൻസ് അപേക്ഷകരും കുഴയുകയാണ്. രജിസ്ട്രേഷൻ, ഫിറ്റ്നസ് എന്നിവയുടെ കാലാവധി തീരുന്ന വാഹന ഉടമകൾക്ക് സോഫ്റ്റ്‌വേർ തകരാർ കാരണം ഫീസ് അടയ്ക്കാൻ കഴിയാത്തതിനാൽ വൻതുക പിഴ നൽകേണ്ടിവരും. ദേശീയതലത്തിലെ തകരാറായതിനാൽ ഇളവു കിട്ടുമെന്ന പ്രതീക്ഷയിലാണ് അപേക്ഷകർ.

+ There are no comments

Add yours