സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് തുടക്കമായി. ജൂലൈ 31 വരെ നീളുന്ന 52 ദിവസത്തെ നിരോധനമാണ് അർധരാത്രിയോടെ നിലവിൽ വന്നത്. യന്ത്രവൽകൃത ബോട്ടുകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് സമ്പൂർണ വിലക്കാണ്. എന്നാൽ പരമ്പരാഗത യാനങ്ങൾക്ക് കടലിൽ പോകാൻ അനുമതിയുണ്ട്. പ്രജനന കാലത്ത് മത്സ്യ സമ്പത്ത് നിലനിർത്തുന്നതിന് വേണ്ടിയാണ് ട്രോളിംഗ് നിരോധനം. നിയന്ത്രണങ്ങളോട് മത്സ്യത്തൊഴിലാളികൾ സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു. ചരക്കുകപ്പൽ അപകടം, കാലവർഷം എന്നിയവയെ തുടർന്നുള്ള നിയന്ത്രണങ്ങൾക്ക് പിന്നാലെയാണ് ട്രോളിംഗ് നിരോധനവും എത്തുന്നത്. തീരപ്രദേശത്തെ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടാതിരിക്കാൻ നിരോധന കാലയളവിൽ ഇളവ് അനുവദിക്കണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് തുടക്കമായി.

+ There are no comments
Add yours