സംസ്ഥാനത്ത് ഇന്ന് ഓൺലൈൻ ടാക്സി പണിമുടക്ക്!
സംസ്ഥാനത്ത് ഇന്ന് ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക് നടത്തും. യൂബർ അടക്കമുള്ള വൻകിട കുത്തക കമ്പനികളുടെ തൊഴിൽ ചൂഷണത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. വിവിധ യൂണിയനുകൾ സംയുക്തമായിട്ടാണ് പണിമുടക്ക് നടത്തുന്നത്. സ്വകാര്യ ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെ തടയാനും തീരുമാനം ആയിട്ടുണ്ട്. കൂടാതെ സിഐടിയു, എഐടിയുസി തുടങ്ങിയ യൂണിയനുകൾ സമരത്തിന് പിന്തുണ നൽകുന്നതോടെ ഈ മേഖല മൊത്തം സ്‌തംഭിക്കും.


+ There are no comments
Add yours