വിശുദ്ധ മറിയം ത്രേസ്യയുടെ ജീവിതം ഇന്നത്തെ ലോകത്തിന് പ്രചോദനവും വെല്ലുവിളിയുമാണ്-  മാർ കണ്ണൂക്കാടൻ

Estimated read time 1 min read

വിശുദ്ധ മറിയം ത്രേസ്യയുടെ ജീവിതം ഇന്നത്തെ ലോകത്തിന് പ്രചോദനവും വെല്ലുവിളിയുമാണ്-  മാർ കണ്ണൂക്കാടൻ

കുഴിക്കാട്ടുശ്ശേരി (മാള): വിശുദ്ധ മറിയം ത്രേസ്യയുടെ ജീവിതം ഇന്നത്തെ ലോകത്തിന് പ്രചോദനവും വെല്ലുവിളിയും ആണെന്ന് ഇരിഞ്ഞാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. വിശുദ്ധയുടെ തിരുനാൾ ആഘോഷത്തിന്റെ പ്രധാന ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്. ദാമ്പത്യ ബന്ധത്തിലും ലക്ഷ്യബോധമില്ലാതെ രാസലഹരിക്കടിമപ്പെടുന്ന യുവത്വ സാഹചര്യത്തിലും അക്രമം, ലൈംഗിക ചൂഷണം, അപകടങ്ങൾ, പ്രതികാരം, ആത്മഹത്യ തുടങ്ങി വിവിധങ്ങളായ തിന്മകളുടെ സ്വാധീനം വളർന്നുവരുന്ന ഇന്നിന്റെ സാഹചര്യത്തിലാണ് കുടുംബങ്ങളുടെ മദ്ധ്യസ്ഥയായ വിശുദ്ധ മറിയം ത്രേസ്യയുടെ ജീവിതം പ്രചോദനമാകുന്നത്. ആത്മാവിന്റെ പ്രചോദനം അനുസരിച്ചുള്ള ജീവിതംകൊണ്ട് ദൈവീക സ്വരത്തിന് ചെവി നൽകി വിശുദ്ധിയിലേക്ക് സഭയുടെ ഗാർഹിക സഭയായ കുടുംബങ്ങളെ നയിച്ചവളാണ് വിശുദ്ധ മറിയം ത്രേസ്യ. വിശുദ്ധിയുടെ പ്രഭ പ്രവഹിപ്പിക്കുവാൻ ഏതു ജീവിത സാഹചര്യത്തിലുമുള്ളവർക്കും സാധ്യമാകുമെന്ന് വിശുദ്ധ മറിയം ത്രേസ്യ കാണിച്ചുതരുന്നുവെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. വിശുദ്ധ മറിയം ത്രേസ്യ – ധന്യൻ ജോസഫ് വിതയത്തിൽ തീർത്ഥാടന കേന്ദ്രത്തിൽ നടന്ന ആഘോഷമായ തിരുനാൾ ദിവ്യബലിയിൽ മറ്റനേകം വൈദികർ സഹകാർമികരായിരുന്നു.

+ There are no comments

Add yours