വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട കരിപ്പായി രമേഷിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

Estimated read time 1 min read

*ഓപ്പറേഷൻ കാപ്പ, വേട്ട തുടരുന്നു*


*കുപ്രസിദ്ധ ഗുണ്ട കരിപ്പായി രമേഷിനെ കാപ്പ ചുമത്തി തടങ്കലിലാക്കി…* 

*2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 37 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 94 ഗുണ്ടകളെ കാപ്പ ചുമത്തി  57 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു.*

വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടകളായ  നാട്ടിക പള്ളം ബീച്ച്  സ്വദേശി കണ്ണംപറമ്പില്‍ വീട്ടില്‍  കരിപ്പായി രമേഷ് എന്നറിയപ്പെടുന്ന രമേഷ്  40 വയസ്സ് എന്നയാളെയാണ് കാപ്പ ചുമത്തി 6 മാസക്കാലത്തേക്ക് ജയിലിലടച്ചത്..


രമേഷ് വലപ്പാട്, തൃശ്ശൂർ ഈസ്റ്റ്   പോലീസ് സ്റ്റേഷനുകളിലായി 4 വധശ്രമക്കേസുകളിലും, 2 അടിപിടിക്കേസിലും, മയക്കുമരുന്ന് വിൽപനക്കായി സൂക്ഷിച്ചതിനുള്ള 2 കേസുംകളിലും പ്രതിയാണ്.

തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാർ IPS നല്കിയ ശുപാർശയിൽ തൃശ്ശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐ.എ.എസ് ആണ്  ഉത്തരവ് പുറപ്പെടുവിച്ചത്.

രമേഷിന് വലപ്പാട്  പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ്.എം.കെ, സബ്ബ് ഇൻസ്പെക്ടർ ഹരി, സിവിൽ പോലീസ് ഓഫീസർമാരായ സുബി, ആഷിക് എന്നിവർ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.

തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ IPSന്റെ മേൽനോട്ടത്തിൽ  ഗുണ്ടകൾക്കെതിരെ സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് കാപ്പ ചുമത്തിവരുന്നത്.

“ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.

+ There are no comments

Add yours