വയനാട് പനമരത്ത് വിരണ്ടോടിയ പോത്തിന് വെച്ച വെടി മാറി കൊണ്ട് നാട്ടുകാർക്ക് പരുക്കേറ്റു. കെല്ലൂർ കാപ്പുംകുന്ന് സ്വദേശി ജലീൽ, കുളിവയൽ സ്വദേശി ജസീം എന്നിവർക്കാണ് പരുക്കേറ്റത്. എയർഗണിന്റെ പെല്ലറ്റ് കൊണ്ടാണ് രണ്ട് പേർക്കും പരുക്കേറ്റത്. വനം വകുപ്പ് ഉദ്യോഗസ്ഥനും പരുക്കേറ്റു. അറക്കാൻ കൊണ്ടുവന്ന പോത്ത് ആണ് വിരണ്ടോടിയത്.
പോത്തിന് നേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ വെടിയുതിർക്കുന്നതിനിടെയാണ് വെടി മാറി നാട്ടുകാരായ രണ്ട് പേർക്ക് കൊണ്ടത്. പരുക്കേറ്റവരുടെ നില ഗുരുതരമല്ല. ഇന്നലെ രാത്രിയാണ് പോത്തിനെ അറക്കാനായി എത്തിക്കുന്നത്. ഇതിനിടെയാണ് വിരണ്ടോടിയത്. വനംവകുപ്പും നാട്ടുകാരും പോത്തിനെ നിരീക്ഷിച്ച് വരുകയായിരുന്നു.


+ There are no comments
Add yours