സ്കൂബ ഡൈവിങ്ങിനിടെ തൃശ്ശൂർ സ്വദേശി ദുബായിൽ മരിച്ചു.

Estimated read time 1 min read

സ്കൂബ ഡൈവിങ്ങിനിടെ തൃശ്ശൂർ സ്വദേശി മരിച്ചു

സ്കൂബ ഡൈവിങ്ങിനിടെ തൃശ്ശൂർ സ്വദേശി ദുബായിൽ മരിച്ചു. വേലൂർ നടവുലിങ്ങാടി ഐസക് ആണ് മരിച്ചത്. ഓക്‌സിജൻ കിട്ടാതെ ഹൃദയാഘാതം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. സഹോദരൻ ഐവിനും ഐസക്കിന്റെ ഭാര്യയും കൂടെ ഉണ്ടായിരുന്നു. ഐവിന് പരിക്കേൽക്കുകയും ചെയ്തു. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. പോൾ-ഷീജ ദമ്പതികളുടെ മകനാണ് ഐസക്. ദുബായിയിൽ ഒരു കമ്പനിയിൽ എൻജിനീയറിങ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു

+ There are no comments

Add yours