ചീപ്പുംചിറയിലെ മാലിന്യം നീക്കം ചെയ്യുന്നതിന് നടപടി വേണമെന്ന് ആവശ്യം

Estimated read time 1 min read

ചീപ്പുംചിറയിലെ മാലിന്യം നീക്കം ചെയ്യുന്നതിന് നടപടി വേണം. വെള്ളാംങ്ങല്ലൂർ  പഞ്ചായത്തിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് കരൂപ്പടന്ന കനോലി കനാലിൻറെ തീരത്തുള്ള ചീപ്പുംചിറ. ദിവസേന സായഹ്നങ്ങളിൽ കുട്ടികളും മുതിര്‍ന്നവരുമായി ഒട്ടേറെ പേർ ഇവിടെ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിന് എത്തുന്നുണ്ട്. അവിടെയാണ് മാലിന്യ നിക്ഷേപം ഉള്ളത്. ഇവിടെ വരുന്ന സന്ദർശകരുടേയും മാലിന്യം ഇവിടെ നിക്ഷേപിക്കുന്നുണ്ടാകാം. മഴക്കാല പൂർവ്വ ശുചീകരണം എല്ലാ വർഷവും പഞ്ചായത്തിൽ നടപ്പാക്കാറുണ്ട്. എന്നാൽ ചീപ്പുംചിറയിൽ ശുചീകരണ പ്രവർത്തനം നടത്താത്തതാണ്  ഇവിടെ മാലിന്യ നിക്ഷേപത്തിന് കാരണമായി കാണുന്നത്. .മാസങ്ങൾക്ക് മുൻപ് എംഎൽഎ അഡ്വ. വിആർ സുനിൽകുമാർ വെള്ളാംങ്ങല്ലൂർ പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചിരുന്നു. ചീപ്പും ചിറയിലെ മാലിന്യ നിക്ഷേപം അവിടെ തന്നെ ഉണ്ടായിരുന്നു.  ചീപ്പും ചിറയിലെ മാലിന്യ നിക്ഷേപം നീക്കം ചെയ്യുന്നതിന് വെള്ളാംങ്ങല്ലൂർ പഞ്ചായത്ത് അധികൃതർ നടപടി എടുക്കണമെന്ന് പൊതു പ്രവർത്തകൻ സാബു കണ്ടത്തിൽ ആവശ്യപ്പെട്ടു. പടം ചീപ്പുംചിറയിലെ മാലിന്യ നിക്ഷേപം.

+ There are no comments

Add yours