കുന്നംകുളത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കന്  ജീവപര്യന്തം തടവും 54 വർഷം കഠിനതടവും

Estimated read time 0 min read

പട്ടികജാതിക്കാരനായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കന് കുന്നംകുളം പോക്സോ കോടതി ജീവപര്യന്തം തടവും 54 വർഷം കഠിനതടവും 1,40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴത്തുകയിൽ നിന്ന് ഒരു ലക്ഷം രൂപ കുട്ടിക്ക് നൽകണമെന്നും വിധിയിലുണ്ട്. സിമൻ്റ് പണിക്കാരനായ പോർക്കുളം വെസ്റ്റ് മങ്ങാട് ചൂണ്ടയിൽ വീട്ടിൽ സന്തോഷിനെ (പട്ടിക്കാടൻ 55) യാണ് കുന്നംകുളം പോക്സോ കോടതി ജഡ്‌ജ് എസ് ലിഷ ശിക്ഷിച്ചത്. 2024 ജൂലൈ 21 ന് മങ്ങാട് കോട്ടിയാട്ട്മുക്ക് അമ്പലത്തിൽ പാട്ട് വെച്ച സമയം ചെണ്ട കൊട്ടി കളിക്കുകയായിരുന്ന 11 കാരനെ പാടത്തേക്ക് തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു പ്രതി. പഴഞ്ഞിയിൽ പെരുന്നാളിന് പോയി വന്ന ബന്ധുക്കൾ, കുട്ടി പാടത്തുനിന്നും ചെളിപ്പുരണ്ട് വരുന്നത് കണ്ട് കാര്യം ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

+ There are no comments

Add yours