സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാരുടെ കൂട്ടവിരമിക്കൽ. പതിനോരായിരത്തോളം ജീവനക്കാരാണ് ഇന്ന് സർക്കാർ സർവീസിൽ നിന്ന് വിരമിക്കുന്നത്. വിരമിക്കുന്നവർക്കുള്ള ആനുകൂല്യം നൽകാൻ മാത്രം 6000 കോടിയോളം സർക്കാർ കണ്ടെത്തേണ്ടിവരും എന്നാണ് കണക്ക്. സെക്രട്ടറിയേറ്റിൽ നിന്ന് മാത്രം 221 ജീവനക്കാരാണ് ഇന്ന് വിരമിക്കുന്നത്. കെഎസ്ഇബിയിൽ നിന്ന് 1022 പേർ വിരമിക്കും. 122 ലൈൻമാൻമാരും 326 ഓവർസിയർമാരും ഇതിൽപ്പെടും. കെഎസ്ഇബിയിൽ ഫീൽഡ് തലത്തിൽ ജീവനക്കാരുടെ ക്ഷാമമുണ്ട്.
അതിനിടയിൽ വിരമിക്കൽ കൂടിയാകുന്നത് പ്രതിസന്ധി വർധിപ്പിക്കും.
വിവിധ വകുപ്പുകളിൽ നിന്ന് ആയിരത്തോളം പേർ വിരമിക്കും. ഇവർക്കുള്ള ആനുകൂല്യങ്ങൾ നൽകാൻ സർക്കാരിന് വലിയ തുക കണ്ടെത്തേണ്ടി വരും. അക്കൗണ്ട്സ് ജനറൽ അനുവദിക്കുന്ന മുറക്ക് വിരമിക്കൽ ആനുകൂല്യം നൽകണം


+ There are no comments
Add yours