ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
പാലക്കാട് മണ്ണാർക്കാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് ഭാഗത്തേക്കു വരുന്ന സന ബസ്സും മണ്ണാർക്കാട് ഭാഗത്തുനിന്നും കരിങ്കല്ലത്താണി ഭാഗത്തേക്ക് പോകുന്ന ബ്രൈറ്റ് ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ തുടരുകയാണ്.


+ There are no comments
Add yours