പുന്നപ്ര തീരപ്രദേശത്ത് സിലിണ്ടർ രൂപത്തിൽ ഉള്ള വസ്തു.. ആശങ്കയിലായി തീരദേശവാസികൾ.

Estimated read time 0 min read

ആലപ്പുഴ പുന്നപ്ര ഐഎംഎസ് തീരപ്രദേശത്ത് ചെറിയ സിലിണ്ടർ രൂപത്തിൽ ഉള്ള വസ്തു കണ്ടെത്തിയതോടെ ആശങ്കയിലായി തീരദേശവാസികൾ. കൊച്ചിയിൽ കടലിൽ മുങ്ങിയ കപ്പലിൽ നിന്ന് വീണ കണ്ടെയ്‌നറുകളിൽ നിന്നുള്ള വസ്തു‌ക്കൾ ആണോ എന്ന സംശയത്തിൽ ആശങ്കയിലായിരുന്നു നാട്ടുകാർ. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പുന്നപ്ര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്കോഡും സ്ഥലത്ത് പരിശോധന നടത്തി. പരിശോധനയിൽ സ്കൂ‌ബ ഡൈവേഴ്‌സ് ഉപയോഗിക്കുന്ന സിലിണ്ടർ ആണ് തീരത്ത് അടിഞ്ഞതെന്ന് കണ്ടെത്തി.

+ There are no comments

Add yours