അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ 4 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പിതാവിന്റെ സഹോദരനെ തെളിവെടുപ്പിനായി മറ്റക്കുഴിയിലെ വീട്ടിലെത്തിച്ചു. പ്രതിക്കു നേരെ നാട്ടുകാരുടെ ഭാഗത്തുനിന്നു കയ്യേറ്റ ശ്രമമുണ്ടായി. സ്ത്രീകൾ അടക്കം സംഘടിച്ചാണ് വീടിനു മുന്നിലെത്തിയത്.
ജീപ്പിൽനിന്ന് ഇറങ്ങിയ പ്രതിയെ മുഖം മറയ്ക്കാൻ നാട്ടുകാർ അനുവദിച്ചില്ല. നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നതെന്നു ചോദിച്ചായിരുന്നു ആക്രോശം. പ്രതിയുടെ അടുത്ത ബന്ധുക്കൾ സ്ഥലത്തുണ്ടായിരുന്നു. എന്നാൽ കുട്ടിയുടെ പിതാവ് അടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നില്ല. പൊലീസ് വളരെ പ്രയാസപ്പെട്ടാണ് തെളിവെടുപ്പ് നടത്തിയത്. അഞ്ച് മിനിറ്റ് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. പ്രദേശത്ത് പൊലീസും പ്രദേശവാസികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിയെ ഇന്നലെയാണ് ചോദ്യം ചെയ്യാനായി പോക്സോ കോടതി 2 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടത്.


+ There are no comments
Add yours