മധുരപലഹാരങ്ങളുടെ പേര് മാറ്റി…പ്രശസ്‌തമായ ‘മൈസൂർ പാക്ക്’ ഇനിയില്ല.. പകരം….

Estimated read time 1 min read

ഇന്ത്യ-പാകിസ്ത‌ാൻ സംഘർഷങ്ങൾക്കിടയിൽ മധുരപലഹാരങ്ങളുടെ പേര് മാറ്റി ജയ്പൂ‌രിലെ കടകൾ. പ്രശസ്‌തമായ ‘മൈസൂർ പാക്ക്’ ഉൾപ്പെടെ വിവിധ മധുരപലഹാരങ്ങളുടെ പേരാണ് മാറ്റിയിരിക്കുന്നത്. തങ്ങളുടെ എല്ലാ മധുരപലഹാരങ്ങളുടെയും പേരിൽ നിന്ന് ‘പാക്’ എന്ന വാക്ക് നീക്കം ചെയ്ത‌്‌ ‘ശ്രീ’ എന്ന് ഉപയോഗിച്ചതായി ഒരു കടയുടമ പറഞ്ഞു.

മോത്തി പാക്ക്, ആം പാക്ക്, ഗോണ്ട് പാക്ക്, മൈസൂർ പാക്ക് തുടങ്ങിയ മധുരപലഹാരങ്ങളുടെ പേരുകൾ ഇപ്പോൾ മോത്തി ശ്രീ, ആം ശ്രീ, ഗോണ്ട് ശ്രീ, മൈസൂർ ശ്രീ എന്നിങ്ങനെ മാറ്റിയിരിക്കുകയാണ്. എന്നാൽ മധുരപലഹാരങ്ങളിലെ ‘പാക്’ എന്ന വാക്ക് പാകിസ്‌താനെയല്ല സൂചിപ്പിക്കുന്നത്. കന്നഡയിൽ മധുരം എന്നാണ് ഇതിൻ്റെ അർത്ഥം വരുന്നത്.

+ There are no comments

Add yours