കോഴിക്കോട് ദേശീയപാതയിൽ രണ്ടിടങ്ങളിൽ വിള്ളൽ.

Estimated read time 1 min read

കോഴിക്കോട് ദേശീയപാതയിൽ രണ്ടിടങ്ങളിൽ വിള്ളൽ. തിരുവങ്ങൂർ മേൽപ്പാലത്തിലും അമ്പലപ്പടി ചെറുകുളം അടിപ്പാതയ്ക്ക് മുകളിലുമാണ് വിള്ളൽ വീണിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ മഴയെ തുടർന്നാണ് അമ്പലപ്പടി -ചെറുകുളം അടിപ്പാതയ്ക്ക് മുകളിൽ വിള്ളൽ വീണിരിക്കുന്നത്. വെങ്ങളം രാമനാട്ടുകര ബൈപ്പാസ് റൂട്ടിലാണ് വിള്ളൽ. വാഹനങ്ങൾ കടന്നുപോകുന്ന റോഡിൻ്റെ മധ്യഭാഗത്തുനിന്ന് വെള്ളം അടിപ്പാതയിലേക്ക് ഒളിച്ചിറങ്ങുന്നുണ്ട്. വിള്ളൽ വർധിക്കുന്നതായി നാട്ടുകാർ പറയുന്നു തൃശൂർ ചാവക്കാട് ദേശീയപാതയിൽ വിള്ളലുണ്ടായ ഭാഗത്തുനിന്ന് ഇന്ന് സാമ്പിൾ ശേഖരിക്കും. വിള്ളൽ രൂപപ്പെട്ട ഭാഗത്ത് മണ്ണ് ശരിയായ രീതിയിൽ ആണോ നിറച്ചതെന്നത് പരിശോധിക്കുന്നതിൻ്റെ ഭാഗമായാണ് സാമ്പിൾ ശേഖരം.

+ There are no comments

Add yours