സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ
അറബികടലിൽ ന്യൂനമർദം രൂപപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് മഴ ശക്തമാകുന്നു. സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ബാക്കി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അലർട്ട് ഇല്ലെങ്കിലും തിരുവനന്തപുരം, കൊല്ലം ജില്ലയിൽ നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിനും സാധ്യത, ഏവരും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോററ്റി അറിയിച്ചു.


+ There are no comments
Add yours