പിണറായി സർക്കാരിന്റെ വാർഷികാഘോഷം ഇന്ന് സമാപിക്കും
രണ്ടാം പിണറായി സർക്കാരിൻ്റെ 4-ാം വാർഷികാഘോഷം ഇന്ന് സമാപിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തോടെയാണ് വാർഷികാഘോഷത്തിന് സമാപനം കുറിക്കുക. സമ്മേളനത്തിൽ സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ടും പുറത്തിറക്കും. രാവിലെ 11 മണിക്ക് ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാതല യോഗത്തിൽ ജില്ലയിലെ രാഷ്ട്രീയ സാംസ്കാരിക പ്രമുഖർ പങ്കെടുക്കും.


+ There are no comments
Add yours