ബ്രഹ്മോസ് വജ്രായുധമാകുന്നു; പുതിയ നീക്കം
ഇന്ത്യൻ പ്രതിരോധനിരയിലെ കരുത്തനായ ബ്രഹ്മോസ് മിസൈലിന്റെ കരുത്ത് കൂട്ടുന്നു. ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമായ ഈ അതിവേഗ ക്രൂയിസ് മിസൈലിന്റെ ദൂരപരിധി 800 കിലോമീറ്ററാക്കാൻ തീരുമാനിച്ചു. 290 കിലോമീറ്ററായിരുന്നു ആദ്യ പരീക്ഷണസമയത്ത് ബ്രഹ്മോസിന്റെ്റെ ദൂരപരിധി. വിപുലീകരിച്ച പതിപ്പുകളിൽ ഇത് 350 മുതൽ 400 കിലോമീറ്റർ വരെയാണ്. എട്ടു മീറ്ററിലേറെ നീളമുള്ള ബ്രഹ്മോസിന്റെ ഭാരം 3000 കിലോഗ്രാമാണ്.


+ There are no comments
Add yours