മലക്കപ്പാറ ഷോളയാർ അണക്കെട്ട്
പ്രദേശത്ത് കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. മലക്കപ്പാറയ്ക്ക് അടുത്തുള്ള തമിഴ്‌നാട് അതിർത്തി പ്രദേശമായ അപ്പർ ഷോളയാർ ഡാമിലെ ഇടത്തെ കരയിൽ താമസിക്കുന്ന മേരി(77)യാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നു മണിക്കാണ് സംഭവം. വർഷങ്ങൾക്കു മുൻപ് ഭർത്താവ് തോമസ് മരിച്ച ശേഷം മേരി തനിച്ചായിരുന്നു താമസം. ചിലപ്പോൾ അയൽവാസിയായ തെയ്വാനൈ (77) തുണയ്ക്കു വന്നു കിടക്കും.


+ There are no comments
Add yours