അമ്മ പുഴയിലെറിഞ്ഞു കൊന്ന കുട്ടിയെ പീഡിപ്പിച്ച കേസ്;
എറണാകുളം അമ്മ പുഴയിൽ എറിഞ്ഞുകൊന്ന 4 വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന കേസിൽ പ്രതി കുറ്റം സമ്മതിച്ചു. ചോദ്യം ചെയ്യലിനിടെ കുട്ടിയുടെ അടുത്ത ബന്ധുവായ പ്രതി തെറ്റ് പറ്റി പോയെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞുവെന്നും പൊലീസ് പറഞ്ഞു. പീഡനം നടന്നത് വീടിനുള്ളിൽ വെച്ചു തന്നെയാണ്. മറ്റ് തെളിവുകളും ലഭിച്ചെന്ന് പൊലീസ് പറയുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പോക്സോ, ബാലനീതി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്


+ There are no comments
Add yours