കല്യാണിയുടെ മരണം, അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും
ആലുവയിലെ 3വയസുകാരി കല്യാണിയുടെ മരണത്തിൽ അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തും. അംഗണവാടിയിൽ നിന്ന് അമ്മയ്ക്കൊപ്പം തിരിച്ച് വീട്ടിലേക്കുള്ള യാത്രക്കിടെയാണ് കുഞ്ഞിനെ അമ്മ പുഴയിലേക്ക് എറിഞ്ഞ് കൊന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. CCTV ദൃശ്യങ്ങളാണ് നിർണായകമായത് അമ്മ സന്ധ്യക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്നും ഇല്ലെന്നും അഭിപ്രായമുണ്ട്. ഭർതൃവീട്ടിലെ പീഡനമാണോ കൊലയ്ക്ക് പിന്നിലെന്നും അന്വേഷിക്കുന്നുണ്ട്.
ആലുവയിൽ കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ഒടുവിലാണ് മൃതദേഹം ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തി. അംഗണവാടിയിൽ നിന്ന് അമ്മ വിളിച്ചുകൊണ്ടുവരുന്നതിനിടെ കാണാതായി എന്നായിരുന്നു തുടക്കത്തിൽ പറഞ്ഞത് എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്മ കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞതാണെന്ന് മനസിലായത്. അമ്മ എറിഞ്ഞെന്ന് പറഞ്ഞ സ്ഥലത്ത് തന്നെയാണ് മൃതദേഹം കണ്ടെത്തിയതും.


+ There are no comments
Add yours