മുല്ലപ്പെരിയാർ അറ്റകുറ്റപ്പണികൾക്ക് കോടതിയുടെ പച്ചക്കൊടി
തമിഴ്‌നാടിന്റെ നിരന്തരമായ ആവശ്യങ്ങൾക്കൊടുവിൽ മുല്ലപ്പെരിയാർ ഡാമിന്റെ അറ്റകുറ്റപണികൾ നടത്താൻ സുപ്രിം കോടതി അനുമതി നൽകി. മേൽനോട്ട സമിതി ശുപാർശ ചെയ്‌ത വാർഷിക അറ്റകുറ്റപണികൾക്കാണ് നിലവിൽ നിർദേശം. മുല്ലപ്പെരിയാറിന് സമീപത്തുള്ള റോഡുകൾ പുനർ നിർമിക്കാനുള്ള അനുമതിയും കോടതി നൽകിയിട്ടുണ്ട്. കേരളം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ മേല്നോട്ടത്തിലാകണം അറ്റകുറ്റപണികളെന്നും കോടതി വ്യവസ്ഥ ചെയ്തു.


+ There are no comments
Add yours