കാട്ടാന ആക്രമണം: പാലക്കാട് ടാപ്പിങ് തൊഴിലാളി മരിച്ചു
പാലക്കാട് എടത്തുനാട്ടുകരയിൽ ജനവാസമേഖലയോട് ചേർന്നുള്ള വനത്തിനുള്ളിൽ ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാനയുടെ ആക്രമണം മൂലമാണ് മരണം സംഭവിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കോട്ടപ്പള്ളി സ്വദേശിയായ ഉമ്മർ വാൽപ്പറമ്പൻ (65) ആണ് കൊല്ലപ്പെട്ടത്. പ്രദേശത്തുള്ള റബർ തോട്ടത്തിൽ രാവിലെ ജോലിയ്ക്ക് പോയതാണ് ഉമ്മർ. അതിനുശേഷം ഇയാളെ കാണാതാകുകയായിരുന്നു.
കാട്ടാന ആക്രമണം: പാലക്കാട് ടാപ്പിങ് തൊഴിലാളി മരിച്ചു

+ There are no comments
Add yours