റബർ ഷീറ്റും അടക്കയും മോഷ്ടിച്ചു; പട്ടാളക്കാരൻ പിടിയിൽ
പാലക്കാട് മണ്ണൂരിൽ റബർ ഷീറ്റും അടക്കയും മോഷ്ടിച്ച കേസിൽ പട്ടാളക്കാരൻ പിടിയിൽ. കേരളശേരി സ്വദേശി അരുണാണ് പിടിയിലായത്. 2 ദിവസം മുമ്പേ ഇയാൾ രാത്രി കാറിലെത്തി ഹരീഷ് എന്നയാളുടെ റബ്ബർ കടയിൽ നിന്നും പൂട്ട് പൊളിച്ച് റബർ ഷീറ്റും അടക്കയും മോഷ്‌ടിക്കുകയായിരുന്നു. ഹരീഷിന്റെ പരാതിയിലാണ് പൊലീസ് അരുണിനെ അറസ്റ്റ് ചെയ്തത്. അവധി കഴിഞ്ഞ് അരുണാചൽ പ്രദേശിലെ പട്ടാള ക്യാമ്പിലേക്ക് മടങ്ങാനിരിക്കെയാണ് പ്രതി പിടിയിലായത്.


+ There are no comments
Add yours