ആം ആദ്‌മി പാർട്ടിക്ക് തിരിച്ചടി…പുതിയ പാർട്ടി രൂപീകരിച്ചു

Estimated read time 0 min read

നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തോൽവിക്ക് പിന്നാലെ രാജ്യതലസ്ഥാനത്ത് ആം ആദ്‌മി പാർട്ടിക്ക് തിരിച്ചടി. 13 പാർട്ടി കൗൺസിലർമാർ രാജിവെച്ച് പുതിയ പാർട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. മുകേഷ് ഗോയലിൻ്റെ നേതൃത്വത്തിലാണ് ഈ നീക്കം. ഡൽഹിയിലെ മുനിസിപ്പൽ കോർപ്പറേഷൻ എഎപി കക്ഷി നേതാവായിരുന്നു മുകേഷ് ഗോയൽ. ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി എന്നാണ് പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്.

+ There are no comments

Add yours