പ്രിയനടിയുടെ ജീവന് ഭീഷണി
90കളിലെ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ പ്രിയ നടിയാണ് ഗൗതമി. നിലവിൽ താരം രാഷ്ട്രീയത്തിലും സജീവമാണ്. ഇപ്പോഴിതാ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ചെന്നൈ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുകയാണ് ഗൗതമി. പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ടു. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണ് തുടരെ ഭീഷണികൾ വരുന്നതെന്നും നടി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


+ There are no comments
Add yours