സിനിമാ-നാടക നടൻ തമ്പാൻ കൊടക്കാട് അന്തരിച്ചു

Estimated read time 1 min read

സിനിമാ-നാടക നടൻ തമ്പാൻ കൊടക്കാട് അന്തരിച്ചു

മലയാള സിനിമാ-നാടക നടൻ തമ്പാൻ കൊടക്കാട് (69) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. പയ്യന്നൂർ നാടക സമിതിയുടെ ‘തിളക്കുന്ന കടൽ’ എന്ന നാടകത്തിലൂടെ ബാലനടനായിട്ടാണ് തമ്പാൻ്റെ അരങ്ങേറ്റം. ഡൊമനിക് പ്രസന്റേഷൻ, ഫൈവ് സ്റ്റാർ ഹോസ്‌പിറ്റൽ, തറവാട് തുടങ്ങിയ സിനിമകളിൽ പിന്നീട് അഭിനയിച്ചു. ചില സീരിയലുകളിലും അഭിനയിച്ച ബഹുമുഖ പ്രതിഭയെയാണ് നഷ്ടമായത്. ആദരാഞ്ജലികൾ

+ There are no comments

Add yours