28-ാം ലാലിഗ കിരീടം ഉറപ്പിച്ച് ബാഴ്‌സലോണ. 

Estimated read time 1 min read

സ്പാനിഷ് രാജാക്കന്മാരായി കാറ്റിലോണിയൻ പട!

എസ്പാന്യോളിനെ 2-0ന് തോൽപ്പിച്ച് 28-ാം ലാലിഗ കിരീടം ഉറപ്പിച്ച് ബാഴ്‌സലോണ. ലമിൻ യമാലും ഫെർമിൻ ലോപസുമാണ് നിർണായക മത്സരത്തിൽ ബാഴ്‌സയ്ക്കായി സ്കോർ ചെയ്തത്. നിലവിൽ 36 മത്സരങ്ങളിൽ നിന്ന് 85 പോയന്റാണുള്ളത്. ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് 78 പോയൻ്റുള്ള റയലിന് ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ജയിച്ചാലും ബാഴ്സയെ മറികടക്കാൻ ആകില്ല. ഇതോടെയാണ് ബാഴ്സ കിരീടം ഉറപ്പിച്ചത്. സീസണിൽ 5 മത്സരങ്ങൾ മാത്രമാണ് ബാഴ്സ തോറ്റത്.

+ There are no comments

Add yours